പൈതൃകം തിരിച്ചുപിടിക്കുന്നതിൽ എന്താണ് തെറ്റ്, സനാതനത്തിന്റെ തെളിവാണ് ഇപ്പോൾ സംഭലിൽ കാണുന്നത് : യോഗി ആദിത്യനാഥ്

04:20 PM Jan 11, 2025 | Neha Nair

പ്രയാഗ്‌രാജ്: മന്ദിർ -മസ്ജിദ് തർക്കങ്ങളിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പൈതൃകം തിരിച്ചുപിടിക്കുന്നതിൽ തെറ്റില്ലെന്നാണ് ആജ് തക്കിന്റെ ധർമ സൻസദ് പരിപാടിയിൽ യോഗിയുടെ പ്രതികരണം.

പൈതൃകം തിരിച്ചുപിടിക്കുന്നതിൽ എന്താണ് തെറ്റ്. സനാതനത്തിന്റെ തെളിവാണ് ഇപ്പോൾ സംഭലിൽ കാണുന്നത്. തർക്ക മന്ദിരങ്ങളെ ഒരിക്കലും മസ്ജിദ് എന്ന് വിളിക്കരുത്. മുസ്‌ലിം ലീഗിന്റെ ഇഷ്ട്ടത്തിനനുസരിച്ച് ഇന്ത്യ ഭരിക്കാനാകില്ലെന്നും യോഗി പറഞ്ഞു.