റെയില്‍വെയില്‍ ഡിഗ്രിക്കാര്‍ക്ക് സുവര്‍ണാവസരം; 5810 ഒഴിവുകള്‍

03:47 PM Nov 01, 2025 | Renjini kannur

റെയില്‍വേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) നോണ്‍-ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറി ബിരുദ വിഭാഗത്തില്‍ അപേക്ഷ ക്ഷണിച്ചു.ആകെ 5,810 ഒഴിവുകളാണ് ഉള്ളത്.ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പർവൈസർ തസ്തികയില്‍ 161 എണ്ണവും, സ്റ്റേഷൻ മാസ്റ്റർ തസ്തികയില്‍ 615 എണ്ണവും, ഗുഡ്സ് ട്രെയിൻ മാനേജർ തസ്തികയില്‍ 3,416 എണ്ണവും, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ് തസ്തികയില്‍ 921 ഒഴിവുകളും ഉണ്ട്. കൂടാതെ, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ 638 ഒഴിവുകളും ട്രാഫിക് അസിസ്റ്റൻ്റ് തസ്തികയില്‍ 59 ഒഴിവുകളും ഉണ്ട്.

ശമ്ബളം

ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പർവൈസർ -35,400

സ്റ്റേഷൻ മാസ്റ്റർ: 35,400

ഗിഡ്സ് ട്രെയ്ൻ മാനേജർ-29,200

ട്രാഫിക് അസിസ്റ്റ് -25,500

ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്-29,200

താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് റെയില്‍വെ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നവംബർ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി നവംബർ 22 ആണ്.അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള മോഡിഫിക്കേഷൻ വിൻഡോ നവംബർ 23 മുതല്‍ ഡിസംബർ 2, 2025 വരെ ലഭ്യമായിരിക്കും.

ഓരോ തസ്തികയിലേക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങള്‍ ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിക്കാവുന്നതാണ്. അവസാന പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ പാടില്ലെന്ന് ആർആർബി അറിയിച്ചു.

ഒന്നാം ഘട്ട കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. ഇതില്‍ ജനറല്‍ അവയർനസ്, മാത്തമാറ്റിക്സ്, ജനറല്‍ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ് എന്നീ മൂന്ന് വിഭാഗങ്ങളുണ്ടാകും.

ജനറല്‍ അവയർനസ് വിഭാഗത്തില്‍ 40 ചോദ്യങ്ങളും, മാത്തമാറ്റിക്സില്‍ 30 ചോദ്യങ്ങളും, ജനറല്‍ ഇൻ്റലിജൻസ് ആൻഡ് റീസണിംഗില്‍ 30 ചോദ്യങ്ങളും ഉണ്ടാകും. ഒന്നാം ഘട്ട CBT-യില്‍ ആകെ 100 ചോദ്യങ്ങളാണുണ്ടാവുക.

രണ്ടാം ഘട്ട സിബിടി പരീക്ഷയില്‍ ജനറല്‍ അവയർനസില്‍ നിന്ന് 50 ചോദ്യങ്ങളും, മാത്തമാറ്റിക്സില്‍ നിന്ന് 35 ചോദ്യങ്ങളും, ജനറല്‍ ഇൻ്റലിജൻസ് ആൻഡ് റീസണിംഗില്‍ നിന്ന് 35 ചോദ്യങ്ങളുമുണ്ടാകും. രണ്ടാം ഘട്ട CBT പരീക്ഷയിലെ ആകെ ചോദ്യങ്ങള്‍ 120 ആയിരിക്കും.