
സംസ്ഥാനത്തെ റേഷന്‍കട ഉടമകള്‍ക്ക് 70 വയസ് പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്. 70 വയസിനു മുകളിലുള്ളവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് സിവില്‍ സപ്ലൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍. അതേസമയം നിലവില്‍ 70 വയസ് കഴിഞ്ഞവര്‍ ലൈസന്‍സ് അനന്തരാവകാശിക്ക് മാറ്റി നല്‍കണം. 2026 ജനുവരി 20നകം ഇത്തരത്തില്‍ മാറ്റാത്ത ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും പുതിയ ലൈസന്‍സിയെ നിയമിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
വേതന പാക്കേജ് പരിഷ്കരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാര സംഘടനകള്‍ മുന്നോട്ടുവരുന്നതിനിടെയാണ് പ്രായപരിധിയിലെ നിബന്ധന സര്‍ക്കാര്‍ കടുപ്പിക്കുന്നത്. പ്രായപരിധി കര്‍ശനമാക്കുന്നതോടെ 70 വയസിന് മുന്‍പേ ലൈസന്‍സ് കൈമാറിയില്ലെങ്കില്‍ റേഷന്‍കട ലൈസന്‍സ് നഷ്ടപെടും. അനന്തരാവകാശിക്കോ 10 വര്‍ഷത്തിലേറെ സര്‍വീസുള്ള സെയില്‍സ് മാനോ ആണ് ലൈസന്‍സ് കൈമാറാനാകുന്നത്. അത്തരത്തില്‍ ആരും ഇല്ലെങ്കില്‍ ലൈസന്‍സ് നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്.