എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

04:24 PM Dec 05, 2025 | Renjini kannur
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി എന്ന 14 കാരനാണ് മരിച്ചത്.ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർത്ഥിയാണ്. വല്യമ്മയുടെ വീട്ടിലെ മുറിക്ക് ഉള്ളില്‍ തുങ്ങിയ നിലയില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തല്‍ ശാന്തൻപാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.