പലര്‍ക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ചിക്കന്‍. എന്നാല്‍ ചിക്കന്‍ വൃത്തിയാക്കുക എന്നത് വലിയ ടാസ്‌ക് ഉള്ള പരിപാടി ആണ്. എത്ര വൃത്തിയാക്കിയാലും ചിക്കനില്‍ ചോരമണം മാറാറില്ല. എന്നാല്‍ ഇനി ഒട്ടും ചോരമണം ഇല്ലാതെ ചിക്കന്‍ വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ഉപ്പ് ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കാന്‍ സാധിക്കും. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പിട്ടതിന് ശേഷം അതിലേക്ക് ചിക്കന്‍ ഇട്ടുകൊടുക്കാം. കുറച്ച് നേരം അങ്ങനെ വെച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്. ഉപ്പിട്ട് കഴുകിയാല്‍ ചിക്കന്‍ വൃത്തിയാവുകയും ചെയ്യും ചോരമണം മാറുകയും ചെയ്യും.
കൂടാതെ നാരങ്ങാനീര് ഉപയോഗിച്ചും ചിക്കന്‍ വൃത്തിയാക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കണം. ശേഷം ചിക്കന്‍ അതിലേക്ക് ഇട്ടുകൊടുക്കാം. 5 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്.
വിനാഗിരി ചേര്‍ത്തും ചിക്കന്‍ വൃത്തിയാക്കാം. വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ ചിക്കന്‍ കഴുകുന്നത് അണുക്കളെ എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ കുറച്ച് മഞ്ഞള്‍പൊടിയും ചേര്‍ത്ത് കൊടുക്കാവുന്നതാണ്.