ചിക്കൻ സിംപിളായി വൃത്തിയാക്കാം

04:25 PM Jun 07, 2025 | Kavya Ramachandran
നമ്മളിൽ പലർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ചിക്കൻ. എന്നാൽ ചിക്കൻ വൃത്തിയാക്കുക എന്നത് വലിയ ടാസ്‌ക് ഉള്ള പരിപാടി ആണ്. എത്ര വൃത്തിയാക്കിയാലും ചിക്കനിൽ ചോരമണം മാറാറില്ല. എന്നാൽ ഇനി ഒട്ടും ചോരമണം ഇല്ലാതെ ചിക്കൻ വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ഉപ്പ് ഉപയോഗിച്ച് ചിക്കൻ വൃത്തിയാക്കാൻ സാധിക്കും. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പിട്ടതിന് ശേഷം അതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കാം. കുറച്ച് നേരം അങ്ങനെ വെച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്. ഉപ്പിട്ട് കഴുകിയാൽ ചിക്കൻ വൃത്തിയാവുകയും ചെയ്യും ചോരമണം മാറുകയും ചെയ്യും.
കൂടാതെ നാരങ്ങാനീര് ഉപയോഗിച്ചും ചിക്കൻ വൃത്തിയാക്കാം. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ നാരങ്ങ നീര് ചേർക്കണം. ശേഷം ചിക്കൻ അതിലേക്ക് ഇട്ടുകൊടുക്കാം. 5 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്.
വിനാഗിരി ചേർത്തും ചിക്കൻ വൃത്തിയാക്കാം. വിനാഗിരി ചേർത്ത വെള്ളത്തിൽ ചിക്കൻ കഴുകുന്നത് അണുക്കളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ കുറച്ച് മഞ്ഞൾപൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്