കേരള ഭവനം ഫൗണ്ടേഷനിൽ ക്ലർക്ക് ആവാം; 24,000 ശമ്പളം

05:58 PM May 13, 2025 | Kavya Ramachandran
ഭവനം ഫൗണ്ടേഷനിൽ വിവിധ വകുപ്പുകളിൽ ജോലി നേടാൻ അവസരം. ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപര്യമുളഅള ഉദ്യോഗാർഥികൾ മെയ് 20ന് മുൻപായി തപാൽ മുഖേന അപേക്ഷ നൽകണം. 
തസ്തിക & ഒഴിവ്
കേരള സർക്കാർ ഭവനം ഫൗണ്ടേഷനിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 1. കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് താൽക്കാലിക നിയമനമാണ് നടക്കുന്നത്. 
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസ വേതനമായി 800 രൂപ ലഭിക്കും. 
യോഗ്യത
പത്താം ക്ലാസ് വിജയം/ തത്തുല്യ യോഗ്യത വേണം. 
ലേബർ ഡിപ്പാർട്ട്‌മെന്റിന് കീഴിലോ, അതുമായി ബന്ധപ്പെട്ട വെൽഫയർ ബോർഡുകളിൽ നിന്നോ സൂപ്രണ്ട് അല്ലെങ്കിൽ ക്ലർക്ക് തസ്തികയിൽ നിന്ന് വിരമിച്ചവരായിരിക്കണം. 
അപേക്ഷ
താൽപര്യമുള്ളവർ താഴെ നൽകിയ നോട്ടിഫിക്കേഷനോടൊപ്പമുള്ള അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം നിർദ്ദിശ്ട മാതൃകയിൽ പൂരിപ്പിച്ച് തപാൽ മുഖേനയോ, നേരിട്ടോ താഴെയുള്ള വിലാസത്തിൽ എത്തിക്കണം. 
Bhavanam Foundation Kerala Office, Kunnukuzhi, Vanchiyoor PO, Thiruvananthapuram- 695035, Kerala. 
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 20 ആണ്