കാപ്പിപ്പൊടി - ഒരു ചെറിയ കപ്പ്
തേങ്ങാപാൽ- അര കപ്പ്
പഞ്ചസാര- രണ്ട് സ്പൂൺ
വാനില - കാൽ ടീസ്പൂൺ
ഐസ്‌ക്യൂബ്- 3
ഉണ്ടാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറിലേക്ക് കാപ്പിപ്പൊടിയും തേങ്ങാപാലും പഞ്ചസാരയും വാനില എസൻസും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു സെർവിങ് ഗ്ലാസിലേക്ക് ഐസ്‌ക്യൂബ്‌സ് ഇട്ടു കൊടുക്കാം.
ഇതിലേക്ക് മിക്‌സ് ചെയ്ത കോഫി ഒഴിച്ചു കൊടുക്കുക. ഇത് അലങ്കരിക്കാനായി നിങ്ങൾക്ക് കാപ്പിപ്പൊടിയോ ചോക്ലേറ്റ് സിറപ്പോ ഉപയോഗിക്കാവുന്നതാണ്.
(എല്ലാം ഒന്നു തണുപ്പിച്ച് എടുത്താൽ സൂപ്പറാവും