കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ താപനില 5°C ന് താഴെയായി. സമതലങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനിലയായ 4.5°C രേഖപ്പെടുത്തിയത് പഞ്ചാബിലെ ഫരീദ്കോട്ടിലും ഗുർദാസ്പൂരിലുമാണ്. പശ്ചിമ മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കുറഞ്ഞ താപനില സാധാരണയേക്കാള്‍ വളരെ താഴെയായിരുന്നു.ശീതക്കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങള്‍ ഇവയാണ്
ഡിസംബർ 9, 12 തീയതികളില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവടങ്ങളിലും 10, 12 തീയതികളില്‍ പഞ്ചാബിലും 9, 10 തീയതികളില്‍ വിദർഭയിലും തെലങ്കാനയിലും ഡിസംബർ 11, 12 തീയതികളില്‍ ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, വടക്കൻ രാജസ്ഥാൻ, മധ്യ മഹാരാഷ്ട്ര, മറാത്ത്‌വാഡ എന്നിവിടങ്ങളിലും ശീതക്കാറ്റ് വീശാൻ സാധ്യതയുണ്ട്.
അതേസമയം ഇടതൂർന്ന മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ഡിസംബർ 9 മുതല്‍ 13 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിലും, ഡിസംബർ 9, 10 തീയതികളില്‍ കിഴക്കൻ ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ഡിസംബർ 8 മുതല്‍ 10 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റർ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പുകള്‍
ഡിസംബർ 8 മുതല്‍ 13 വരെ അറബിക്കടലില്‍ (കൊമോറിൻ പ്രദേശം) മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ട്. കൂടാതെ, ഡിസംബർ 8 മുതല്‍ 13 വരെ മാന്നാർ ഉള്‍ക്കടല്‍ ഉള്‍പ്പെടെയുള്ള ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറൻ, തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട്, പുതുച്ചേരി, ശ്രീലങ്ക തീരങ്ങള്‍ എന്നിവിടങ്ങളിലും മത്സ്യത്തൊഴിലാളികള്‍ പോകരുത്.