ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവുമായി 'കളക്റ്റ് ഓണ്‍ റിട്ടേണ്‍' എന്ന പുതിയ സേവനം ആരംഭിച്ച് ഖത്തര്‍ ഡ്യൂട്ടി ഫ്രീ (ക്യുഡിഫ്). യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഹമദ് വിമാനത്താവളത്തില്‍ ഷോപ്പിംഗ് നടത്താന്‍ ഈ സേവനം അനുവദിക്കുന്നു.
ഈ സേവനത്തിലൂടെ ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഷോപ്പുചെയ്ത സാധനങ്ങള്‍ സുരക്ഷിതമായി വിമാനത്താവളത്തില്‍ സൂക്ഷിക്കാന്‍ സാധിക്കും. യാത്രക്കാര്‍ ഖത്തറിലേക്ക് തിരിച്ചെത്തുമ്പോള്‍ അറൈവല്‍സ് ടെര്‍മിനലിലെ ബാഗേജ് എടുക്കുന്നതിന് സമീപം, നിശ്ചിത സ്ഥലത്ത് നിന്ന് എളുപ്പത്തില്‍ തിരികെ എടുക്കാനും കഴിയും. ആഡംബര വസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സുവനീറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരം സാധനങ്ങള്‍ക്ക് ഈ സേവനം ലഭ്യമാണ്.
എന്നാല്‍ പുകയില, സിഗരറ്റുകള്‍, മദ്യം തുടങ്ങിയ ഇനങ്ങള്‍ക്ക് ഈ സേവനം ബാധകമല്ല.