തനിക്കെതിരെ വ്യാജവാർത്ത കൊടുത്ത ഓൺലൈൻ മീഡിയക്കെതിരെ പ്രതികരിച്ച് നടൻ ഹരീഷ് കണാരൻ.തൻ്റെ ആരോഗ്യനില മോശമാണെന്നും ഗുരുതരാവസ്ഥയിലാണെന്നും ഇവരുടെ വാർത്ത കണ്ടപ്പോഴാണ് ഞാൻ പോലും അറിഞ്ഞതെന്നും ഹരീഷ് കണാരൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഒപ്പം വ്യാജവാർത്തയുടെ സ്ക്രീൻഷോട്ടും പങ്കുവച്ചിരുന്നു.
‘എന്റെ നില ഗുരുതരം ആണെന്ന് ന്യൂസ് ഓഫ് മലയാളം പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ’ – എന്നാണ് ഹരീഷ് കണാരൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
നിരവധി പേരാണ് ഹരീഷ് കണാരന് പിന്തുണയും ഓൺലൈൻ മാധ്യമങ്ങളുടെ റീച്ചിന് വേണ്ടിയുള്ള വ്യാജവാർത്ത നിർമ്മാണത്തിനെതിരെ വിമർശനവുമായും എത്തിയത്. ‘അഡ്മിനെ, റീച്ചിനു വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി’ എന്നായിരുന്നു ഹരീഷ് കണാരന്റെ സുഹൃത്തും നടനുമായ നിർമൽ പാലാഴി പ്രതികരിച്ചത്