+

അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി; പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി സ്ഥാപന ഉടമ

കൊല്ലത്ത് സ്വകാര്യ പാരാമെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമ ജീവനൊടുക്കി. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി അമല്‍ ശങ്കറാണ് മരിച്ചത്

കൊല്ലം:കൊല്ലത്ത് സ്വകാര്യ പാരാമെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമ ജീവനൊടുക്കി. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി അമല്‍ ശങ്കറാണ് മരിച്ചത്.കൊല്ലം നഗരത്തില്‍ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് അമല്‍ ശങ്കർ. അംഗീകാരമില്ലാത്ത കോഴ്സുകളുടെ പേരില്‍ പണം തട്ടിയെന്ന പരാതി സ്ഥാപനത്തിനെതിരെ ഉയർന്നിരുന്നു.

വ്യാജ സർട്ടിഫിക്കറ്റുകള്‍ നല്‍കി കബളിപ്പിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയില്‍ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാളകത്തെ വീട്ടില്‍ അമല്‍ ശങ്കറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

facebook twitter