+

മകരവിളക്ക്: ശബരിമലയില്‍ സ്പോട് ബുക്കിങ്ങുകളുടെ എണ്ണം കുറച്ചു, വെർച്വൽ ക്യൂവിനും നിയന്ത്രണം

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ദിനങ്ങളില്‍ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വെര്‍ച്വല്‍ ക്യൂ, സ്‌പോർട്ട് ബുക്കിംങ്ങുകളില്‍ പന്തണ്ടാം തീയതി മുതൽ മുതൽ 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ശബരിമല: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ദിനങ്ങളില്‍ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വെര്‍ച്വല്‍ ക്യൂ, സ്‌പോർട്ട് ബുക്കിംങ്ങുകളില്‍ പന്തണ്ടാം തീയതി മുതൽ മുതൽ 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി പോലീസിന്റെ നിർദേശപ്രകാരമാണ് ബോർഡിൻറെ തീരുമാനം. ബുധനാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ്ങ്  അയ്യായിരമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ 12 ന്  60,000 ,13 ന് 50,000 , 14 ന് 40,000 എന്നിങ്ങനെ തീർത്ഥാടകരെയാവും സന്നിധാനത്തേക്ക് കടത്തിവിടുക.  

68 mm of rain fell on Thursday; Heavy rains in Sabarimala this year after the beginning of Mandal season
13, 14 ദിവസങ്ങളില്‍ പാണ്ടിത്താവളത്ത് അഞ്ച് സമയങ്ങളിലായി 25000 പേർക്ക് പ്രത്യേക അന്നദാനം ഒരുക്കിയിട്ടുണ്ട്. 12 ന് ഉച്ചക്ക് ഒരുമണിക്ക് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് ആരംഭിക്കും. 14 ന് രാവിലെ 7.30 ന് നിലയ്ക്കല്‍ ക്ഷേത്രത്തിലെത്തും.  വൈകീട്ട് 4 ന് ശബരീപീഠത്തിലും 5.30 ന് ശരംകുത്തിയിലും എത്തും. 6.30 നാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുക. തുടർന്ന് 6.45 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകര ജ്യോതി ദർശനവും നടക്കും.
 

facebook twitter