കോഴിയിറച്ചി പാകം ചെയ്യുന്നതിന് മുമ്പ് കഴുകിയാണ് നാം ഉപയോഗിച്ചുവരുന്നത്. എന്നാല്‍ കോഴിയിറച്ചി കഴുകി ഉപയോഗിക്കരുതെന്നാണ് യുകെ നാഷണൽ ഹെൽത്ത് സർവീസസിന്റെ പഠനം.
പാകം ചെയ്യാത്ത കോഴിയിറച്ചിയിൽ ക്യാംപിലോബാക്ടർ, സാൽമൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുണ്ട്. ഇത് വയറുവേദന, വയറിളക്കം, കടുത്ത ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിൽ പ്രധാനിയാണ് ക്യാംപിലോബാക്റ്റർ എന്ന ബാക്റ്റീരിയ.
യുകെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നതനുസരിച്ച്, കോഴിയിറച്ചി പൈപ്പില്‍ നിന്ന് നേരിട്ട് വെള്ളമൊഴിച്ച് കഴുകുമ്പോള്‍ വെള്ളത്തിന്റെ തുള്ളികള്‍ക്കൊപ്പം ഈ ബാക്ടീരിയകളും ചുറ്റുമുള്ള പാത്രങ്ങൾ, സിങ്ക് ,നമ്മുടെ വസ്ത്രങ്ങൾ, കൈകൾ എന്നിവയിലേക്ക് പടരും. 50 സെന്റീമീറ്റര്‍ വരെ വെള്ളത്തുള്ളികള്‍ സഞ്ചരിക്കുമെന്നും ഇവര്‍ പറയുന്നു.