നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കേ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍.
പന്ത്രണ്ടായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരില്‍ ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുമ്പോള്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലില്‍ ആണ് ഇടതു മുന്നണി. നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എന്‍ഡിഎക്കുള്ളത്. കരുത്തു കാട്ടുമെന്ന് പി.വി അന്‍വര്‍ പറയുമ്പോള്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്.
Trending :
അതെ സമയം വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.