ഐസി ബാലകൃഷ്ണന്‍ രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സിപിഐഎം

08:14 AM Jan 10, 2025 | Suchithra Sivadas

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യ കേസ് പരാതിക്കാര്‍ക്ക് പണം നല്‍കി ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് സിപിഐഎം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കും വരെ പ്രക്ഷോഭം തുടരും. മരണത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കളാണ്. എന്‍. ഡി അപ്പച്ചനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റാന്‍ നേതൃത്വം നടപടിയെടുക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.

അതേസമയം എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രതിചേര്‍ത്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ എന്ന് സൂചന. ഇന്നലെ ഉച്ച മുതല്‍ നേതാക്കളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. േപ്രതി ചേര്‍ത്തതിന് പിന്നാലെ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരുടെ ഫോണുകളാണ് സ്വിച്ച് ഓഫ് ആയത്.