+

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി ഉടൻ, നാല് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പരിഗണനയിൽ

സി.പിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ വെള്ളിയാഴ്ച്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പുതിയ സെക്രട്ടറിയുടെ പേര്

കണ്ണൂർ : സി.പിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ വെള്ളിയാഴ്ച്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പുതിയ സെക്രട്ടറിയുടെ പേര് നിർദ്ദേശിക്കും. ഇതിനു ശേഷം നടക്കുന്ന ചർച്ചയ്ക്കു ശേഷമാണ് സെക്രട്ടറി യാരാണെന്ന് പ്രഖ്യാപിക്കുക. നിലവിൽ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയുടെ ഒഴിവ് വന്നത്.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം. പ്രകാശൻ മാസ്റ്റർ', ടി.വി രാജേഷ്, കെ.കെ രാഗേഷ്, എൻ. ചന്ദ്രൻ എന്നിവരാണ് പരിഗണനയിലുളളത്. ഇതിൽ എം.. പ്രകാശൻ മാസ്റ്റർ; ടി.വി രാജേഷ് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. പാർട്ടിയിൽ തഴക്കവും പഴക്കവുമുള്ള നേതാവെന്ന നിലയിൽ പ്രകാശൻ മാസ്റ്ററും യുവ നേതാക്കളിൽ പ്രമുഖനെന്ന നിലയിൽ ടി.വി രാജേഷും സെക്രട്ടറിയാവണമെന്ന് വാദിക്കുന്നവരുണ്ട്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ എം.വി ജയരാജൻ മത്സരിച്ച വേളയിൽ ടി.വി രാജേഷായിരുന്നു ആക്ടിങ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. തന്നെക്കാൾ കഴിവുള്ള ഒരാളായിരിക്കും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരികയെന്നും പാർട്ടി ഈ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും എം.വി ജയരാജൻ ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Trending :
facebook twitter