തളിപ്പറമ്പ്: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പിഎമ്മിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളമെന്താ ഇന്ത്യയിലല്ലെ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടക്കുന്ന കെ.കെ.എൻ പരിയാരം ഹാളിന് സമീപം പൂക്കോത്ത് നട കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി. ജയരാജൻ, എം.വി ജയരാജൻ, ടി.വി രാജേഷ്, എം. സുജാത, ടി.കെ ഗോവിന്ദൻ, കെ. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ സമ്മേളന പ്രതിനിധികളും പാർട്ടി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത പ്രതിഷേധ പ്രകടനം നഗരത്തിൽ ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫിസിന് സമീപം സമാപിച്ചു. എം.വി ഗോവിന്ദൻ, എം.വി ജയരാജൻ എന്നിവർ സംസാരിച്ചു.
Trending :