ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തന്റെ പ്രണയം തുറന്നുപറഞ്ഞ് രംഗത്തെത്തി. സീരിയല്‍ നടിയും മോഡലുമായ മഹിര ശര്‍മയുമായാണ് സിറാജിന്റെ ഡേറ്റിംഗ്. ഇരുവരുടേയും ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള മാസങ്ങള്‍ നീണ്ട കിംവദന്തികള്‍ ഇതോടെ അവസാനിച്ചു.
ഇതിഹാസ ഗായിക ആശാ ഭോസ്ലെയുടെ ചെറുമകള്‍ സനായി ഭോസ്ലെയ്ക്കൊപ്പമുള്ള ഫോട്ടോ വൈറലായതിന് പിന്നാലെയാണ് സിറാജ് അടുത്തിടെ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. സനായിയുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ചിത്രം, അവരുടെ 23-ാം ജന്മദിന ആഘോഷത്തിനിടെയുള്ളതായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍, സിറാജ് അവരെ സഹോദരിയെന്നാണ് വിശേഷിപ്പിച്ചത്.
2023 നവംബറില്‍ സിറാജ് മഹിരയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്തതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ഫോളോ ചെയ്തതോടെ ഫാന്‍സ് പ്രണയബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.
ജമ്മു-കശ്മീറില് നിന്നുള്ള മഹിര ശര്‍മ ഹിന്ദി, പഞ്ചാബി ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ നടിയാണ്. 2017ല്‍ യാരോന്‍ കാ താഷാന് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ നാഗിന് (2018), ബേപനാ പ്യാര് (2019), കുണ്ഡലി ഭാഗ്യ (2019) തുടങ്ങിയ ടിവി സീരിയലുകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടി. 2023ല്‍ പഞ്ചാബി സിനിമ ലെഹ്മബര്ഗിന്നിയിലും ബജാവ് വെബ് സീരിയലിലും മുഖ്യ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 50-ലധികം മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച മഹിര 2019ല്‍ ബിഗ് ബോസ് 13 റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായിരുന്നു.