
കണ്ണൂർ: കുന്നംകുളം കസ്റ്റഡി മർദന വിവാദത്തിലെ കുറ്റവാളികളായ പൊലീസ് ഉദ്രോഗസ്ഥർക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അവരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന് കെ പി സി സി പ്രസിഡൻ്റ് അഡ്വ:സണ്ണി ജോസഫ് എംഎൽഎ.
കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർവ്വീസിൽ നിന്ന് അവരെ മാറ്റി നിർത്തിയത് അവരെ രക്ഷിക്കാനുള്ള കുതന്ത്രത്തിൻ്റെ ഭാഗമാണെന്നും സണ്ണി ജോസഫ് എംഎൽഎ കണ്ണൂർ ഇരിട്ടിയിൽ പറഞ്ഞു.