തയ്യാറാക്കാം നല്ല ക്രിസ്പ്പി ചിക്കൻ റോൾ

02:58 PM Jan 09, 2025 | Neha Nair

ചേരുവകൾ:

    ചിക്കൻ ബ്രസ്റ്റ്‌ -400ഗ്രാം
    മൈദ-1 കപ്പ്‌
    മുട്ട -3 എണ്ണം
    വെള്ളം -ആവശ്യത്തിന്
    വലിയ ഉള്ളി -2 എണ്ണം (ചെറുത്)
    കാരറ്റ് -1 എണ്ണം
    ചോളം -1എണ്ണം
    ബ്രഡ് പൊടിച്ചത് -2 കപ്പ്‌
    പച്ച മുളക് -2,3 എണ്ണം
    ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
    ഗരം മസാല പൊടി -1 ടീസ്പൂൺ
    കുരുമുളക് പൊടി-1 ടേബിൾ സ്പൂൺ
    മല്ലി പൊടി-1 ടീസ്പൂൺ
    ഉപ്പ് -ആവശ്യത്തിന്
    പാൽ -2 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

Trending :

ആദ്യമായി ചിക്കൻ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്ത ശേഷം ഒന്ന് ചതച്ചെടുക്കുക. അല്ലെങ്കിൽ കൈ കൊണ്ട് പിച്ചി എടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റി കൊടുത്ത് അതിലേക് ഇഞ്ചിവെളുത്തുള്ളി ചതച്ചതും കൂടി ഇട്ടു കൊടുത്ത് പച്ചമുളകും കൂടി ഇട്ടു കൊടുത്തു ഒന്ന് വീണ്ടും വഴറ്റി കൊടുത്തു അതിലേക്ക് കാരറ്റ് ആദ്യം ചേർത്ത് വഴറ്റി എടുത്ത് പിന്നീട് ചോളം ഇട്ടു വീണ്ടും വഴറ്റി എടുക്കുക.ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. പിന്നീട് നമ്മൾ വേവിച്ചു വെച്ച ചിക്കൻ ചേർത്ത് കൊടുക്കുക.

ശേഷം കുരുമുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടിയും ചേർത്ത് കൊടുത്തു നന്നായൊന്നു വഴറ്റി മല്ലിയില കൂടി ചേർത്ത് കൊടുത്താൽ മസാല റെഡി. മാവ് ഉണ്ടാക്കുന്നതിനു വേണ്ടി മിക്സിയുടെ ജാറിലേക്ക്‌ മൈദയും മുട്ടയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുത്തു നന്നായി കട്ട കെട്ടാതെ അരച്ചെടുക്കുക.

ഒരു പാൻ ചൂടാക്കി ഓരോ തവി മാവ് ഒഴുച്ചു കൊടുത്തു ദോശ ചുട്ടെടുക്കുക. ഒരു ബൗളിൽ മുട്ടയും പാലും ഇട്ടു കൊടുത്തു നന്നായി അടിച്ചെടുക്കുക. ചുട്ടു വെച്ച ഓരോ ദോശയുടെയും മുകളിൽ മസാല ഇട്ടു കൊടുത്തു ദോശ രണ്ടു സൈഡും മടക്കി റോൾ ചെയ്തെടുക്കുക. മുട്ടയുടെ മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.നല്ല മൊരുമൊരാ മൊരിഞ്ഞ ചിക്കൻ റോൾ റെഡി.