ചേരുവകൾ
റവ- 2 കപ്പ്
വെള്ള അവൽ- 1 കപ്പ്
തേങ്ങ ചിരകിയത്- 1/2 കപ്പ്
യീസ്റ്റ്-1 ടീസ്പൂൺ
ഉപ്പ്- 1 ടീസ്പൂൺപഞ്ചസാര- 2 ടേബിൾസ്പൂൺ
വെള്ളം- 2 1/2 കപ്പ്+ 1 കപ്പ്
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് റവയും ഒരു കപ്പ് വെളുത്ത അവലും രണ്ടര കപ്പ് വെള്ളം ഒഴിച്ച് അഞ്ച് മിനിറ്റ് കുതിർക്കാൻ വയ്ക്കാം.
ശേഷം ഇവ ഒരുമിച്ചാക്കി അര കപ്പ് ചിരകിയ തേങ്ങ കൂടി ചേർക്കാം.
ഇതിലേയ്ക്ക് ഒരു ടൂസ്പൂൺ യീസ്റ്റ്, ഒരു ടീസ്പൂൺ ഉപ്പ്, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
ഇത് ഒരു ബൗളിലേയ്ക്കു മാറ്റി 1 മണിക്കൂർ പുളിപ്പിക്കാൻ വയ്ക്കാം.
ശേഷം അപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മാവ് ഒഴിച്ച് അപ്പം ചുട്ടെടുക്കാം.