മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ യുവതിയെ മുതല കടിച്ച് കൊന്നു

06:40 PM Jul 12, 2025 | Neha Nair

മധ്യപ്രദേശിലെ നദിയിൽ കുളിക്കാൻ പോയ യുവതിയെ മുതല കടിച്ച് കൊന്നു. ‌ഇന്ന് രാവിലെ മധ്യപ്രദേശിലെ ദാമോഹിൽ ആണ് സംഭവം നടന്നത്. കണിയാഗട്ട് പാട്ടി ഗ്രാമത്തിലെ നദിയിൽ കുളിക്കാൻ പോയ മാൽതി ബായ് എന്ന നാൽപ്പതുകാരിയെയാണ് മുതല കടിച്ച് കൊന്നത്. നദിക്കരയിൽ ഇരിക്കുന്നതിനിടെ മാൽതിയെ മുതല ആക്രമിക്കുകയായിരുന്നു.

തുടർന്ന് കാലിൽ കടിച്ചുവലിച്ച് നദിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാൽതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാൽതിയെ രക്ഷിക്കാൻ ഗ്രാമവാസികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആർ എൽ ബാഗ്രി പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള നദിയിൽ നിന്നാണ് എസ്ഡിആർഎഫ് സംഘം സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്.