
പാലക്കാട്: ചെർപ്പുളശ്ശേരിയില്‍ പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ട് യുവാവ്. ഷജീർ ടൂള്‍ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്.ഷജീർ ടൂള്‍ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്.
പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ച് വെച്ചിരിക്കുന്നതുമാണ് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർ ഷജീറാണ് കൊടും ക്രൂരത ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ചെറുപ്പളശ്ശേരി പൊലീസ് അറിയിച്ചു.