ആവശ്യമായ ചേരുവകൾ
അയല മീൻ – അര കിലോ
ഉലുവ- അര ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
വലിയ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത്- 1
വിനാഗിരി- ഒരു ടീസ്പൂൺ
മല്ലിപൊടി- ഒരു ടീസ്പൂൺ
മഞ്ഞൾപൊടി- 2 ടീസ്പൂൺ
തേങ്ങ അരച്ചെടുത്തത്- ഒരു മുറി
വെളിച്ചെണ്ണ- 3 ടീസ്പൂൺ
കുടംപുളി- 2 കഷ്ണം
മുളകുപൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത്- 4
തയ്യാറാക്കുന്ന വിധം
മീൻ വൃത്തിയായി കഴുകി വരഞ്ഞ് കഷ്ണങ്ങളാക്കുക. മുളകുപൊടിയും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിരുമ്മി വയ്ക്കുക. മീനിൽ മിശ്രിതം നന്നായി പിടിക്കുന്നതുവരെ മാറ്റി വയ്ക്കുക. ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ വിനാഗിരി ഒരു ടീസ്പൂൺ മഞ്ഞൾപൊടി, 2 ടീസ്പൂൺ മുളകുപൊടി, മല്ലിപൊടി, 2 ടീസ്പൂൺ വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് മീൻ വേവിച്ചെടുക്കുക. ഫ്രൈ ആവേണ്ട ആവശ്യമില്ല. ഇനി മുൻപ് തിരുമ്മി വച്ചിരിക്കുന്ന ചേരുവകൾ അരകപ്പ് വെള്ളവും ഒഴിച്ച് കറിച്ചട്ടിയിൽ അടുപ്പത്ത് വക്കുക.
അതിലേയ്ക്ക് കഴുകി വച്ച് കുടംപുളി കൂടി ഇടുക. കറി തിളച്ചുവരുമ്പോൾ വറുത്ത് വച്ച മീൻ അതിലേയ്ക്കിടുക. വീണഅടും തിളക്കാൻ വക്കുക. തിള വരുമ്പോൾ അരച്ചുവച്ച തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ വാങ്ങി വക്കാം. മറ്റൊരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവയും കറിവേപ്പിലയും ഇടുക. ഉലുവ ചുവന്നു വരുമ്പോൾ വാങ്ങിവച്ചിരിക്കുന്ന കറിയിലേക്ക് ചേർക്കുക.