തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ദഫ്മുട്ട് അധ്യാപകൻ അറസ്റ്റിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. സ്കൂളിൽ ദഫ്മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ.
പെൺകുട്ടിയെ ഇയാൾ കാറിൽ കയറ്റിക്കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം പെൺകുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് ആയതോടെ പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തി. ഇതിനിടെയാണ് കാട്ടാക്കട പോലീസ് നടത്തിയ അന്വേക്ഷണത്തിൽ ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.