+

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ

ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ഈന്തപ്പഴം. കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അിനാല്‍ ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

1. എല്ലുകളുടെ ആരോഗ്യം 

ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ഈന്തപ്പഴം. കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അിനാല്‍ ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

2. ദഹനം 

നാരുകളാല്‍ സമ്പന്നമായ  ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. ഊര്‍ജം 

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും. 

4. വിളര്‍ച്ച 

അയേണിന്‍റെ കലവറയാണ് ഈന്തപ്പഴം. അതിനാല്‍ ഇളം ചൂടു പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 

5. ഹൃദയാരോഗ്യം

ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

6.  തലച്ചോറിന്‍റെ ആരോഗ്യം 

വിറ്റാമിന്‍ ബി6, മഗ്നീഷ്യം അടങ്ങിയ ഈന്തപ്പഴം തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

7. ഉറക്കം 

പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

8. ചര്‍മ്മം 

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കാം. 

Trending :
facebook twitter