+

'മകളെ ഫാനിൽ കെട്ടിത്തൂക്കിയത്'; കുളത്തൂപ്പുഴയിൽ ഗർഭിണി ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

ആറ് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം.കണ്ടൻചിറ വിഷ്ണു വിലാസത്തിൽ സംഗീത(26)യെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം: ആറ് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം.കണ്ടൻചിറ വിഷ്ണു വിലാസത്തിൽ സംഗീത(26)യെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയെ ഫാനിൽ കെട്ടിത്തൂക്കിയതാണെന്നും സത്യാവസ്ഥ എത്രയും വേഗം അറിയണമെന്നും അമ്മ പറഞ്ഞു.

മരണം കൊലപാതകമാണെന്നാണ് സംഗീതയുടെ കുടുംബം ആരോപിക്കുന്നത്. എന്നാൽ കൊലപാതകത്തിന്റെ ഒരു ലക്ഷണങ്ങളും ഇല്ലെന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്നും കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.

facebook twitter