+

കണ്ണൂരിൽ ഭർത്താവിൻ്റെ നാൽപതാം ദിന മരണാനന്തര ചടങ്ങുകൾക്കിടെയിൽ ഭാര്യ ജീവനൊടുക്കി

ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെയിൽ  ഭാര്യ തൂങ്ങിമരിച്ചു.പൂമംഗലം എ.കെ.ജി സെന്ററിന് സമീപത്തെ പുതിയപുരയില്‍ പി.രാധ(55) യാണ് മരിച്ചത്.


തളിപ്പറമ്പ്: ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെയിൽ  ഭാര്യ തൂങ്ങിമരിച്ചു.പൂമംഗലം എ.കെ.ജി സെന്ററിന് സമീപത്തെ പുതിയപുരയില്‍ പി.രാധ(55) യാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 6.30 നാണ് ഇവരെ ബാത്ത്‌റൂമിലെ സീലിംഗ് ഹുക്കില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭര്‍ത്താവ് പവിത്രന്‍ മരണപ്പെട്ടതിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു രാധ.മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയിരുന്നു.ഇതിനിടെയാണ് ഇവര്‍ ജീവനൊടുക്കിയത്.മക്കള്‍: സരീഷ്, സജിന.മരുമക്കള്‍: വിനീഷ് (കൂവോട്), ഹരിത(മാതമംഗലം).
 

facebook twitter