ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരണ സംഖ്യ ഉയരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 1,220 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായതയാണ് സര്‍ക്കാര്‍ കണക്കുകള്‍. 250 ത്തിലധികം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഹിമാചല്‍ പ്രദേശില്‍ ഓറഞ്ച് അലേര്‍ട്ടാണ്. രാജസ്ഥാനിലും ശക്തമായ മഴ തുടരുകയാണ്. 5 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ പ്രദേശ്, ഉത്തരഖണ്ഡ്, ഉത്തര്‍ പ്രദേശ് ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ദില്ലിയില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. അടുത്ത 4 ദിവസം കൂടി വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Trending :