രാജ്യസഭ എംപി ജോൺ ബ്രിട്ടാസിനെ സിപിഎഐഎം രാജ്യസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

10:57 AM May 04, 2025 | AJANYA THACHAN

ഡൽഹി : രാജ്യസഭ എംപി ജോൺ ബ്രിട്ടാസിനെ സിപിഎഐഎം രാജ്യസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതോടെയാണ് ബ്രിട്ടാസിന് നറുക്ക് വീണത്.

നിലവിൽ ഉപനേതാവാണ് ജോൺ ബ്രിട്ടാസ്. വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പബ്ലിക്ക് അണ്ടർടേക്കിങ് കമ്മിറ്റി, ഐ ടി വകുപ്പിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമാണ് ജോൺ ബ്രിട്ടാസ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബ്രിട്ടാസിന്റെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തലുണ്ടായിരുന്നു.