+

വ്യാജ രേഖ ചമച്ച് ബം​​ഗ്ലാദേശിൽ നിന്നും ആളുകളെ ഇന്ത്യയിലേക്ക് കടത്തുന്ന റാക്കറ്റിനെ പിടികൂടി ഡൽഹി പൊലീസ്

വ്യാജ രേഖ ചമച്ച് ബം​​ഗ്ലാദേശിൽ നിന്നും ആളുകളെ ഇന്ത്യയിലേക്ക് കടത്തുന്ന റാക്കറ്റിനെ പിടികൂടി ഡൽഹി പൊലീസ്

വ്യാജ രേഖ ചമച്ച് ബം​​ഗ്ലാദേശിൽ നിന്നും ആളുകളെ ഇന്ത്യയിലേക്ക് കടത്തുന്ന റാക്കറ്റിനെ ഡൽഹി പൊലീസ് പിടികൂടി. പിടിയിലായ പതിനൊന്ന് ബം​ഗ്ലാദേശി പൗരൻമാരിൽ സാങ്കേതിക വിദ​ഗ്ദൻമാരും ഉൾപ്പെടുന്നു. വെബ്സൈറ്റ് ഉപയോ​ഗിച്ച് വ്യാജ ​ആധാർ കാർഡുകൾ, വോട്ടർ ഐ.ഡികൾ എന്നിവ ഇവർ നിർമിച്ച് നൽകിയിരുന്നതായാണ് വിവരം. രജത് മിശ്ര എന്ന പ്രതി ജനത പ്രിന്റ് എന്ന വെബ്സൈറ്റ് വഴി ഇരുപത് രൂപ ഈടാക്കിയാണ് ​ആവശ്യക്കാർക്ക് രേഖകൾ നിർമിച്ച് നൽകിയിരുന്നത് എന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

തിരച്ചിലിനിടയിൽ 21 വ്യാജ ആധാർ കാർഡുകൾ, ആറ് പാൻ കാർഡുകൾ നാലു വോട്ടർ ഐ.ഡി.കൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. വ്യാജ വോട്ടർ ഐ.‍ഡികൾ ഇലക്ഷനിൽ കൃതൃമത്വം നടത്താൻ ഉപയോ​ഗിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണത്തിലാണ്. കാട്ടു വഴികൾ,എക്സ്പ്രസ് ട്രെയിനുകൾ എന്നിവ വഴിയാണ് അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലേക്ക് കടക്കുന്നത്.

ന​ഗരത്തിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും നിർദേശം നൽകിയിരുന്നു. ഇതിലൂടെ ​ആയിരത്തോളം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസ് കർശനമായ പരിശോധനകൾ നടത്തി വരികയാണ്. ബം​ഗ്ലാദേശ് അതിർത്തിൽ പരിശോധനക്കായി പ്രത്യേക പൊലീസ് സന്നാഹത്തെയും നിയമിച്ചിട്ടുണ്ട്.

facebook twitter