+

കിടിലൻ അച്ചപ്പം ഉണ്ടാക്കി നോക്കാം

പച്ചരി- 2 കപ്പ് (വെള്ളത്തിൽ കുതിർത്ത ശേഷം പൊടിച്ചെടുത്തത്) മുട്ട- 3 എണ്ണം പഞ്ചസാര – ആവശ്യത്തിന് തേങ്ങാപ്പാൽ – 2 കപ്പ് എള്ള് – 1 ടേബിൾസ്പൂൺ

ആവശ്യമായ ചേരുവകൾ

പച്ചരി- 2 കപ്പ് (വെള്ളത്തിൽ കുതിർത്ത ശേഷം പൊടിച്ചെടുത്തത്)
മുട്ട- 3 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
തേങ്ങാപ്പാൽ – 2 കപ്പ്
എള്ള് – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ- വറുക്കാൻ ആവശ്യമായത്
ഉപ്പ്- ആവശ്യത്തിന്

അച്ചപ്പം തയ്യാറാക്കുന്ന വിധം:

ആദ്യമായി ഒരു പാത്രമെടുക്കുക. ശേഷം അരിപ്പൊടി ഇതിലേക്ക് ഇടാം. ഇനി മറ്റൊരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അടിച്ചെടുക്കാം. ഇതിനി അരിപ്പൊടിയിലേക്ക് ചേർത്ത് പിന്നാലെ തേങ്ങാപ്പാലും കൂടി ചേർക്കുക. ഇതിനി നന്നായി യോജിപ്പിക്കാം.
ഇനി ബാക്കി തേങ്ങാപ്പാലെടുത്ത് അതിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാരയും എള്ളും ചേർത്ത് മിക്സ് ചെയ്തെടുക്കണം. ഇതോടെ
അച്ചപ്പത്തിന്റെ മാവ് റെഡിയായിട്ടുണ്ട്. അടുത്തതായി ഒരു ഫ്രൈയിങ്ങ് പാനെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം. ഇതേസമയം അച്ചപ്പത്തിന്റെ അച്ചും ചൂടാക്കിയെടുക്കണം. ശേഷം ചൂടായ അച്ച് എടുത്തു മാവിൽ മുക്കിയ ശേഷം വെളിച്ചെണ്ണയിൽ വച്ച് കൊടുക്കുക അച്ച് ഒന്ന് തട്ടിക്കൊടുത്താൽ അച്ചപ്പം അച്ചിൽനിന്നും വിട്ടുവരും. അച്ചപ്പത്തിന്റെ ഇരുവശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും കോരിമാറ്റാം. ഇതോടെ നല്ല കിടിലോൽക്കിടിലം അച്ചപ്പം റെഡി.

facebook twitter