വേണ്ട ചേരുവകൾ
മീൻ ചെറിയ കഷ്ണങ്ങൾ ആക്കിയത് 1 കിലോ
എണ്ണ 4 സ്പൂൺ
ഇഞ്ചി 3 സ്പൂൺ
പച്ചമുളക് 4 എണ്ണം
തേങ്ങ 1 കപ്പ്
ചെറിയ ഉള്ളി 1 കപ്പ്
ഉപ്പ് 1 സ്പൂൺ
കുരുമുളക് പൊടി 1 സ്പൂൺ
ജീരക പൊടി 1 സ്പൂൺ
കുടം പുളി കുതിർത്തത് 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മീൻ നന്നായി കഴുകി എടുക്കുക. ശേഷം അതിലേക്ക് ഉപ്പും മഞ്ഞളും ചേർത്ത് വയ്ക്കുക. ഒരു ചട്ടിയിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് ചെറിയ ഉള്ളി ഒരു കപ്പ് ചേർത്ത് അതിലേക്ക് ഇഞ്ചി, പച്ചമുളക്, ജീരകവും ചതച്ചതും കുരുമുളകുപൊടിയും പച്ചമുളക് ചതച്ചതും ചേർത്തുകൊടുത്ത് കുടംപുളി കുതിർത്തത് പിഴിഞ്ഞൊഴിച്ചു കൊടുക്കുക. ശേഷം മീൻ ഇതിലേക്ക് ചേർക്കുക. ശേഷം തേങ്ങയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ വേവിച്ച് വറ്റിച്ചെടുക്കുക