ആവശ്യമായ ചേരുവകൾ
തേങ്ങാപ്പീര
ശർക്കര
ജീരകപ്പൊടി
ഏലക്ക പൊടി
അരിപ്പൊടി
ഉപ്പ്
ചൂടു വെള്ളം
തയ്യാറാക്കുന്ന വിധം
തേങ്ങാപ്പീരയിൽ ശർക്കര ചീകിയതും ഒരു നുള്ള് ജീരകപ്പൊടിയും ഏലക്ക പൊടിയും ചേർത്തുവെച്ചു; രണ്ടു കപ്പ് അരിപ്പൊടിയിലേക്ക് ഉപ്പു ചേർത്ത് ചെറിയ ചൂടു വെള്ളം കുറേശ്ശെ ഒഴിച്ചു നന്നായി മാവ് കുഴച്ചുചെറിയ ഉരുളകളാക്കി, കയ്യ് വെള്ളയിൽ വെച്ച് ഒന്ന് പരത്തി, തേങ്ങ ശർക്കര കൂട്ട് ചേർത്ത് ഒന്നുകൂടി ഉരുട്ടി ആവിയിൽ വേവിച്ചെടുക്കുക. നല്ല മധുരമുള്ള ശർക്കര കൊഴുകട്ട തയ്യാർ.