+

രുചിയൂറും മസാല ചായ

  ഏലക്കായ – 4 എണ്ണം     ഗ്രാമ്പൂ – 4 എണ്ണം     ചായപ്പൊടി – 4 ടീസ്പൂൺ

ചേരുവകൾ:

    വെള്ളം – 2 ഗ്ലാസ്
    ഏലക്കായ – 4 എണ്ണം
    ഗ്രാമ്പൂ – 4 എണ്ണം
    ചായപ്പൊടി – 4 ടീസ്പൂൺ
    പഞ്ചസാര – നാലര ടീസ്പൂൺ
    മുളക് പൊടി – ഒരു നുള്ള്
    പശുവിൻ പാൽ – 2 ഗ്ലാസ്
    ഗരം മസാല പൊടി – ഒരു നുള്ള്

തയാറാക്കുന്ന വിധം:
ആദ്യമായി ചായപ്പാത്രത്തിലേക്ക് രണ്ട്​ ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഏലക്കായും ഗ്രാമ്പൂവും ഇട്ടു തിളക്കുമ്പോൾ ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക്‌ ഒരു നുള്ള് മുളക് പൊടിയും കൂടെ ചേർത്ത് തിളച്ചു കഴിഞ്ഞാൽ പാൽ ഒഴിച്ചു കൊടുക്കുക. അതിലേക്ക്‌ ഗരംമസാല പൊടിയും ഇട്ട്​ നന്നായി തിളപ്പിച്ചെടുക്കുക. നാല്​ ഗ്ലാസ് ചായ മൂന്ന്​ ഗ്ലാസ് ആയി മാറുന്നത് വരെ ചെറിയ തീയിൽ തിളപ്പിക്കണം.
ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു നന്നായി ആറ്റി എടുത്താൽ നല്ല രുചിയും കടുപ്പവും മണവും ഉള്ള മസാല ചായ റെഡി

facebook twitter