+

അടിപൊളി നവാബി ചിക്കൻ ബിരിയാണി ആയാലോ ?

ആവശ്യമുള്ള സാധനങ്ങൾ ബസുമതി റൈസ് അരക്കിലോ(പകുതി വേവിച്ചത്) എല്ലില്ലാത്ത ഇറച്ചി അരക്കിലോ (ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്) തൈര് 500 ഗ്രാം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് അഞ്ച് ടീസ്പൂൺ

ആവശ്യമുള്ള സാധനങ്ങൾ

ബസുമതി റൈസ് അരക്കിലോ(പകുതി വേവിച്ചത്)
എല്ലില്ലാത്ത ഇറച്ചി അരക്കിലോ (ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്)
തൈര് 500 ഗ്രാം
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് അഞ്ച് ടീസ്പൂൺ
പച്ചമുളക് നാലെണ്ണം
സവാള അഞ്ചെണ്ണം(ചെറുതായി അരിഞ്ഞത്)
നാരങ്ങാനീര് കാൽ കപ്പ്
മുളകുപൊടി അര ടീസ്പൂൺ
പെരുംജീരകം ഒരു നുള്ള്
മല്ലിയില അരിഞ്ഞത് കുറച്ച്
പുതിനയില അരിഞ്ഞത് കുറച്ച്
ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു മൂന്ന് കഷണങ്ങൾ വീതം
വെജിറ്റബിൾ ഓയിൽ രണ്ട് കപ്പ്
നെയ്യ് രണ്ട് ടീസ്പൂൺ
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുളളി പേസ്റ്റും ഇറച്ചിയുംകൂടി തിരുമ്മിയോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക. ഒരു പാനിൽ അൽപ്പം എണ്ണ ചൂടാക്കി സവാളയിട്ട് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഇത് അടുപ്പിൽനിന്നറക്കി തണുത്തശേഷം മിക്‌സിയിലിട്ട് ചതച്ചെടുക്കാം. ഇനി ഇറച്ചിയിലേക്ക് ചതച്ച സവാളയുടെ പകുതി, തൈര്, മുളകുപൊടി, പച്ചമുളക് അരച്ചത്,ഏലയ്ക്ക, ജീരകം, കറുവാപ്പട്ട, പെരുംജീരകം, മല്ലിയില, പുതിനയില, ഉപ്പ്, എന്നിവ ചേർത്തിളക്കി ഒരു മണിക്കൂർ വയ്ക്കുക. ഒരു പരന്ന പാത്രത്തിലേക്ക് പകുതി വേവിച്ച ചോറ് കുറച്ച് നിരത്തുക. അതിനു മുകളിലേക്ക് അൽപ്പം നാരങ്ങാനീര്, നെയ്യ്, ചതച്ച സവാള ഇവ വിതറി വീണ്ടും വേവിച്ച ചോറ് ഒരു ലയർ കൂടി ഇതിനു മുകളിൽ നിരത്തുക. ശേഷം ചോറിനു മുകളിലായി ഇറച്ചിക്കൂട്ട് വച്ച് പാത്രം നന്നായി അടച്ച് ചെറിയ തീയിൽ 15 മിനിറ്റ് വയ്ക്കുക. മല്ലിയിലയും പുതിനയിലയുംകൊണ്ട് അലങ്കരിച്ച് വിളമ്പാം.

facebook twitter