ആവശ്യ സാധനങ്ങൾ:
വെള്ള അവൽ – ഒരു കപ്പ്
നെയ്യ് – രണ്ടു ചെറിയ സ്പൂൺ
പാൽ – രണ്ടു കപ്പ്
നുറുക്കു പച്ചരി – രണ്ടു ചെറിയ സ്പൂൺ
പാൽ – നാലു കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിന്നിന്റെ പകുതി
പഞ്ചസാര – അരക്കപ്പ്
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം:
അവൽ നെയ്യിൽ മൂപ്പിച്ചു കരുകരുപ്പാക്കി വയ്ക്കണം. രണ്ടു കപ്പ് പാൽ തിളപ്പിച്ച് അരി ചേർത്തു വേവിക്കുക. അരി വെന്ത ശേഷം കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്ത് അടിപിടിക്കാതെ നന്നായി ഇളക്കുക.
പായസം വറ്റി പകുതിയാകുമ്പോൾ ഏലയ്ക്ക പൊടിച്ചതും ചേർത്തു വാങ്ങിവയ്ക്കുക. ചൂടാറിത്തുടങ്ങി, ഇളം ചൂടുള്ളപ്പോൾ അവൽ മൂപ്പിച്ചതു ചേർത്തിളക്കി ഉടൻ വിളമ്പാം