അയല ഫ്രൈ രുചികരമായി തയ്യാറാക്കാം

04:15 PM Nov 06, 2025 | Kavya Ramachandran


ചേരുവകൾ

    അയല 
    നെല്ലിക്ക
    ഇഞ്ചി 
    വെളുത്തുള്ളി 
    പച്ചമുളക് 
    മുളകുപൊടി
    കുരുമുളക്
    മഞ്ഞൾപ്പൊടി
    ഉപ്പ് 
    കറിവേപ്പില


തയ്യാറാക്കുന്ന വിധം

    നാല് അയല നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞുവെയ്ക്കാം.
    രണ്ടു നെല്ലിക്ക, ഒരു ചെറിയ കഷ്ണം ഇഞ്ചി, വെളുത്തുള്ളിയുടെ നാലോ അഞ്ചോ അല്ലി, രണ്ടു പച്ചമുളക്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ചു മുളകുപൊടി, അൽപ്പം കുരുമുളക്, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ അരച്ചെടുക്കാം.
    ശേഷം ഇത് വൃത്തിയാക്കി മാറ്റി വെച്ചിരിക്കുന്ന മീനിലേയ്ക്ക് പുരട്ടി പത്തു മിനിറ്റു വെയ്ക്കാം. 
    തുടർന്ന് അടുപ്പിൽ ചീനച്ചട്ടി വെച്ച് എണ്ണയൊഴിച്ചു ചൂടാക്കി മീൻ കഷ്ണങ്ങൾ ഓരോന്നായി വറുത്തെടുക്കാം.