യുഎഇയില്‍ ഡിസൈനര്‍ ഹാന്‍ഡ്ബാഗ് മോഷ്ടിച്ച കുറ്റത്തിന് വിനോദസഞ്ചാരിയായ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഉത്തരവുണ്ട്. ദുബൈയിലുള്ള ഒരു മാളിലെ ആഡംബര റീട്ടെയ്ല്‍ സ്റ്റോറില്‍ നിന്നുമാണ് ഏകദേശം 7000 ദിര്‍ഹം വിലമതിക്കുന്ന ബാ?ഗ് ഇവര്‍ മോഷ്ടിച്ചത്. യൂറോപ്പില്‍ നിന്ന് യുഎഇയിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതാണ് ഇവര്‍.
നാല് സ്ത്രീകളും ഒരു പുരുഷനുമാണ് സാധനം വാങ്ങാനെന്ന വ്യാജേന ഷോപ്പ് സന്ദര്‍ശിച്ചത്. ഇവര്‍ കൂട്ടമായി കടയിലെത്തി പോയതിനു പിന്നാലെ അവിടെയുണ്ടായിരുന്ന വില കൂടിയ ഒരു ഹാന്‍ഡ് ബാ?ഗും കാണാതായി. സംശയം തോന്നിയതിനെ തുടര്‍ന്ന് കടയിലെ ജീവനക്കാരനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
സംശയം തോന്നിയപ്പോല്‍ ജീവനക്കാരന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം പുറത്തുവന്നത്.
പരാതി ലഭിച്ച് ഉടന്‍ തന്നെ ദുബൈ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഒരു സ്ത്രീ കുറ്റം സമ്മതിച്ചു. സഹോദരങ്ങള്‍ക്കൊപ്പമാണ് കടയിലെത്തിയതെന്നും ബാ?ഗെടുത്തത് താനാണെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതോടെയാണ് ഒരു മാസത്തെ തടവ് ശിക്ഷയും ശേഷം നാടുകടത്തലും വിധിച്ചത്.