നാലുമണി പലഹാരംഉണ്ടാക്കാം

12:05 PM Dec 19, 2024 | Kavya Ramachandran

ആവശ്യമായ ചേരുവകൾ

ഉരുളക്കിഴങ്ങ് :2
മുളക് പൊടി :1ടീസ്പൂൺ
മല്ലിപൊടി :1ടീസ്പൂൺ
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
ഗരം മസാല :1ടീസ്പൂൺ
ചാട്ട് മസാല :1/2ടീസ്പൂൺ
കോൺ ഫ്ലോ ർ :2ടേബിൾ സ്പൂൺ
മല്ലിയില
പച്ചമുളക്
മൈദ :1കപ്പ്
ഉപ്പ് :ആവശ്യത്തിന്
ഓയിൽ 2ടീസ്പൂൺ
വെള്ളം
എണ്ണ :വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞു മസാലകളും കോൺ ഫ്ലോ‌റും ചേർത്ത് കുഴയ്ക്കുക. മൈദ ചപ്പാത്തിക്കു കുഴക്കുന്നത് പോലെ കുഴച്ചു പരത്തി അതിൽ മസാല നിറച് ഓരോന്നും മുറിച് ചുരുട്ടി എടുക്കുക. എണ്ണ ചൂടായാൽ ഓരോന്നും ഇട്ട് നല്ല ഗോൾഡൻ ബ്രൗൺ ആയാൽ കോരുക സ്നാക്ക്സ് തയാർ.