പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു. പ്രതിവാര വിശ്രമത്തിന് പകരം അവധി ആക്കരുതെന്ന നിർദേശമാണ് പിൻവലിച്ചത്.വിമാന കമ്ബനികളുടെ പരാതിയെ തുടർന്നാണ് നടപടി.കോടതി നിർദേശത്തെത്തുടർന്ന് നവംബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎല്‍) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് തടസങ്ങള്‍ക്ക് കാരണമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു.
അതേസമയം, വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇൻഡിഗോ ഖേദമറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇൻഡിഗോയുടെ നെറ്റ്വർക്കിലും പ്രവർത്തനങ്ങളിലും വ്യാപകമായ തടസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബുദ്ധിമുട്ട് ബാധിച്ച എല്ലാ ഉപഭോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നതായി ഇൻഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നത് തുടരും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്ബ് https://goindigo.in/check-flight-status.html എന്ന വെബ്സൈറ്റില്‍ പുതിയ സ്റ്റാറ്റസ് പരിശോധിക്കണം. യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ ഇൻഡിഗോ അഗാധമായി ഖേദിക്കുന്നു- കമ്ബനി കൂട്ടിച്ചേർത്തു.