നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ വജ്രം പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് വജ്രം പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി യാത്രക്കാരനെ പിടികൂടുകയായിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Trending :