+

കിവി ഡയറ്റിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ അറിയാം

കിവി ഡയറ്റിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ അറിയാം


വിറ്റാമിൻ ബി, സി, കോപ്പർ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബർ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ഇവയിൽ അടങ്ങിയിരിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയ കിവി പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് കിവി. വിറ്റാമിൻ ബി, സി, കോപ്പർ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബർ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ഇവയിൽ അടങ്ങിയിരിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയ കിവി പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

ആൻറി ഓക്സിഡൻറുകളും പൊട്ടാസ്യവും വിറ്റാമിൻ സിയും മറ്റും ധാരാളം അടങ്ങിയ കിവി ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ കിവി രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഗുണം ചെയ്യും. വിറ്റാമിൻ കെ, ഇ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ കിവി എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഒരു കിവിയിൽ ഏകദേശം 42 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റുമാണുള്ളത്.  കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കിവി ഡയറ്റിൽ ഉൾപ്പെടുത്താം. ഫൈബർ ധാരാളം അടങ്ങിയതിനാൽ ഇവ വിശപ്പിനെ നിയന്ത്രിക്കും. 100 ഗ്രാം കിവിയിൽ 61 കലോറി മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കിവി ഡയറ്റിൽ ഉൾപ്പെടുത്താം. വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ കിവി ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ചർമ്മത്തിലെ ചുളിവുകളും മറ്റും തടയാൻ ഇവ സഹായിക്കുകയും ചെയ്യും. 

facebook twitter