സമയത്തെ ചൊല്ലിയുള്ള തർക്കം ; കോഴിക്കോട് ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി

12:26 PM Aug 18, 2025 | Kavya Ramachandran

കോഴിക്കോട് : സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് താമരശ്ശേരി പഴയ സ്റ്റാന്റിനു സമീപം വെച്ച് സ്വകാര്യ ബസിനുള്ളില്‍ കയറി കണ്ടക്ടര്‍ അടക്കമുള്ള ജീവനക്കാരെ മറ്റൊരു ബസ്സിലെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

താമരശ്ശേരി അടിവാരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സുല്‍ത്താന്‍ എന്ന ബസിലെ ജീവനക്കാര്‍ ചേര്‍ന്ന് കണ്ണപ്പന്‍ക്കുണ്ട് - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസീം ബസിലെ ജീവനക്കാരെ മര്‍ദ്ദിച്ചെതെന്നാണ് പരാതി.

മര്‍ദ്ദനത്തിനിടെയില്‍ കണ്ടക്ടറുടെ ബാഗില്‍ ഉണ്ടായിരുന്ന പണം പുറത്തേക്ക് ചിതറി പോയതായും പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അസീം ബസ് കണ്ടക്ടര്‍ ഈങ്ങാപ്പുഴ സ്വദേശി നിയാസ് താമരശ്ശേരി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.