നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരായ കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരായ യുവതികള്‍. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികള്‍ വ്യക്തമാക്കുന്നു.
ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്‌നം മൂലമാണെന്നും യുവതികള്‍ പറയുന്നു. ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.