മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും

06:15 AM Oct 20, 2025 |


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. 

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നും അനുകൂല തീരുമാനം ഇല്ലാത്തതിനാല്‍ ആണ് സമരമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം നടത്തുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.