ദോശമാവില്‍ ഉപ്പ് കൂടുതലായാല്‍ എന്ത് ചെയ്യും ?

03:00 PM Jul 03, 2025 | Kavya Ramachandran

 ചുടാന്‍ നേരം ദോശമാവില്‍ ഉപ്പ് കൂടുതല്‍ ആണെന്ന് മനസിലായാല്‍ എന്ത് ചെയ്യും? അതിനൊരു പരിഹാരം പറഞ്ഞുതരാം.

ദോശ മാവില്‍ ഉപ്പ് കൂടിയാല്‍ കുറച്ചു ബ്രെഡ് മിക്‌സിയിലിട്ട് ക്രഷ് ചെയ്ത് എടുക്കുക. തുടര്‍ന്ന് ബ്രെഡ് പൊടി ദോശമാവിന്റെ ഒപ്പം ചേര്‍ത്ത് ഒന്ന് ഇളക്കി യോജിപ്പിക്കു. ദോശമാവിലെ ഉപ്പു വേഗം കുറഞ്ഞു കിട്ടും.

ചേരുവകള്‍

ഉഴുന്ന് – 1 ഗ്ലാസ്

ഉലുവ – 1/4 സ്പൂണ്‍

അരി- 4 ഗ്ലാസ്

വെള്ളം – 3 ഗ്ലാസ്

ഉപ്പ് – 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഉഴുന്നും ഉലുവയും അരിയും വെള്ളത്തിലിട്ട് ഒരു രണ്ടു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക

ഇതു മിക്‌സിയുടെ ജാറിലോ, ഗ്രൈന്‍ഡറിലോ, അരച്ചെടുക്കുക.

അരച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക

നന്നായിട്ട് ഇളക്കി യോജിപ്പിക്കാം.

അടച്ചുവെച്ച് എട്ടുമണിക്കൂറിനു ശേഷം ഈ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും

ദോശക്കല്ല് ചൂടാവുമ്പോള്‍ അതിലേക്ക് മാവ് ഒഴിച്ച് നെയ്യ് ചേര്‍ത്ത് ചുട്ടെടുക്കാം.