ഇന്ത്യ-ആഫ്രിക്ക വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഡിപി വേൾഡ് ഭാരത് ആഫ്രിക്ക സേതു പ്രഖ്യാപിച്ചു

07:20 PM Apr 21, 2025 | AVANI MV

കൊച്ചി- സ്മാർട്ട് എൻഡ്-ടു-എൻഡ് സപ്ലൈ ചെയിൻ സൊല്യൂഷനുകളുടെ പ്രമുഖ ആഗോള ദാതാവായ ഡിപി വേൾഡ്, ഭാരത് ആഫ്രിക്ക സേതുവിന് തുടക്കം കുറിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മാർഗനിർദേശപ്രകാരമാണ് ഈ സംരംഭം വികസിപ്പിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം ഇന്ത്യൻ വ്യാപാരങ്ങൾക്ക്  വെയർഹൗസിംഗ്, വ്യാപാര ധനസഹായം, വിതരണ ശൃംഖലകൾ എന്നിവയിലേക്ക് പ്രവേശനം നൽകും. ഡിപി വേൾഡിന് ഇതിനകം ശക്തമായ ലോജിസ്റ്റിക്‌സ്  സാന്നിദ്ധ്യമുള്ള 53 ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഭാരത് ആഫ്രിക്ക സേതു ഇന്ത്യൻ കയറ്റുമതിക്കാർക്ക് പ്രവേശനം സുഗമമാക്കും.
 
കയറ്റുമതി ധനസഹായം, മാർക്കറ്റിംഗ് & ബ്രാൻഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, ടെസ്റ്റിംഗ് & സർട്ടിഫിക്കേഷൻ സേവനങ്ങൾ തുടങ്ങിയ വ്യാപാര പിന്തുണാ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും പണമൊഴുക്ക് നിയന്ത്രണങ്ങൾ കുറയ്ക്കുകയും ചെയ്യും. കൂടാതെ, നിയന്ത്രണ പ്രക്രിയകൾ, ലൈസൻസിംഗ് ആവശ്യകതകൾ, സർക്കാർ അംഗീകാരങ്ങൾക്കായി അപേക്ഷിക്കൽ എന്നിവയും  ഇത് എളുപ്പമാക്കും.
 
'ഭാരത് ആഫ്രിക്ക സേതു' ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആഫ്രിക്കയിലെ വിശാലമായ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുമെന്ന് വ്യാപാര സംരംഭത്തെക്കുറിച്ച് സംസാരിച്ച ഡിപി വേൾഡിന്റെ ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു. ഡിപി വേൾഡിന്റെ ആഫ്രിക്കയിലുടനീളമുള്ള വിപുലമായ പോർട്ട്ഫോളിയോയിൽ 10 തുറമുഖങ്ങളും ടെർമിനലുകളും, 3 സാമ്പത്തിക മേഖലകളും, 1.5+ ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 203 വെയർഹൗസുകളും, ചരക്ക് പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, മാർക്കറ്റ് ആക്സസ് ശേഷികൾ എന്നിവയിൽ ആഴത്തിലുള്ള വൈദഗ്ധ്യവും ഉൾപ്പെടുന്നു. ഈ സേവനങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ, ഡിപി വേൾഡ് ഇന്ത്യൻ വ്യാപരങ്ങൾക്ക്  വിതരണ ശൃംഖല സൃഷ്ടിക്കുന്നതിലൂടെ ആഫ്രിക്കൻ വിപണിയിൽ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുന്നു.