ചേരുവകൾ:
കൂൺ -500ഗ്രാം
ചെറിയ ഉള്ളി-10,12 എണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -2 എണ്ണം കീറിയത്
വെളുത്തുള്ളി -2 അല്ലി ചെറുതായിട്ട് അരിഞ്ഞത്
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിനു
കുരുമുളക് പൊടി -1 ടീസ്പൂൺ
മഞ്ഞപ്പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച ശേഷം ചെറിയ ഉളളി, വെളുത്തുള്ളി നന്നായി വഴറ്റിയ ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി ഇവ ഇട്ടു വീണ്ടും വഴറ്റിയെടുക്കണം. പച്ചമുളക് ഇട്ടു കൊടുക്കാം. വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ല. അടച്ചു വെച്ച് അഞ്ച് മിനിറ്റ് വേവിച്ചു കറിവേപ്പില കൂടെ ഇട്ടു കൊടുത്താൽ അടിപൊളി ടേസ്റ്റിൽ കൂൺ വരട്ടിയത് റെഡി.